Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decision To Hold

Malappuram

സ​യ​ന്‍​സ് ഫെ​സ്റ്റി​വ​ല്‍ സീ​സ​ണ്‍ ര​ണ്ട് വി​പു​ല​മാ​യി ന​ട​ത്താ​ന്‍ തീ​രു​മാ​നം

അ​ങ്ങാ​ടി​പ്പു​റം: മ​ല​പ്പു​റം സ​യ​ന്‍​സ് ഫെ​സ്റ്റി​വ​ല്‍ സീ​സ​ണ്‍ ര​ണ്ട് വി​പു​ല​മാ​യി ന​ട​ത്താ​ന്‍ കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് മ​ല​പ്പു​റം ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക യോ​ഗ തീ​രു​മാ​നം. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഗ്രാ​മീ​ണ ശാ​സ്ത്രോ​ത്സ​വ​ങ്ങ​ള്‍ ന​ട​ത്തും.

പൊ​ന്നാ​നി​യി​ലെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശാ​സ്ത്രാ​ട​നം-​സ​യ​ന്‍​സ് ഇ​ന്‍ ആ​ക്‌​ഷ​ന്‍ പ​രി​പാ​ടി​ക​ള്‍ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കും. "മ​ല​പ്പു​റം: മ​ണ്ണും മ​നു​ഷ്യ​നും' പ്രാ​ദേ​ശി​ക കാ​മ്പ​യി​ന്‍ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. പ്ര​ഫ. ടി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​മ​നോ​ജ് കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​രാ​ജ​ല​ക്ഷ്മി, കെ.​കെ. ജ​നാ​ര്‍​ദ്ദ​ന​ന്‍, വി.​വി. ദി​നേ​ശ്, പി. ​ര​മേ​ഷ് കു​മാ​ര്‍, കെ. ​വി​ജ​യ​ന്‍, വി.​വി. മ​ണി​ക​ണ്ഠ​ന്‍, ടി.​ടി. ജ​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up